അതിരപ്പിള്ളി: വെള്ളച്ചാട്ടത്തിന്റെ പ്രവേശനകവാടത്തിനുസമീപം മലപ്പുറം സ്വദേശികൾ സഞ്ചരിച്ച ഫോർച്യൂണർ വാഹനം 50 അടി താഴ്ചയിലേക്കു മറിഞ്ഞു10 പേർക്കു പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. വാഹനം പിറകോട്ടെടുത്തപ്പോൾ നിയന്ത്രണംവിട്ടു താഴേക്കു മറിയുകയായിരുന്നു.
ആയിഷ (32), ഷിമ (29), സഫാൻ (ആറ്), ശ്രീരാജ് (27), ഹാജിഷ (31), ആൻസിയ (12), മിലി (19), നേഹ (27), മുഹമ്മദ് സുൽത്താൻ, ക്ലാര (35) എന്നിവരെ പരിക്കുകളോടെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ നേഹയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.